ചേരുവകൾ:
വഴുതനങ്ങ – 1 (ചെറുതായി അരിഞ്ഞത്)
ബസ്മതി അരി – 1 കപ്പ്
സവാള – 1 (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ബിരിയാണി മസാല – 1 ടീസ്പൂൺ
പുതിനയില, മല്ലിയില – ആവശ്യത്തിന്
നെയ്യ് – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സവാള വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
തക്കാളിയും മസാലപ്പൊടികളും ചേർത്ത് നന്നായി ഇളക്കുക.
ഇനി അരിഞ്ഞ വഴുതനങ്ങ, പുതിനയില, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കഴുകി വെച്ച അരി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
ഈ ബിരിയാണി റൈത്ത, അച്ചാർ എന്നിവയ്‌ക്കൊപ്പം കഴിക്കാം.
















