ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന കൗൺസിൽ, സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കും. ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. വൈകിട്ട് റെഡ് വൊളൻ്റിയർ മാർച്ച് നടക്കും. അതിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവർത്തന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും വിശദമായ ചർച്ച സമ്മേളനത്തിൽ നടക്കും. ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങൾക്ക് നേതൃത്വം മറുപടി നൽകും. തുടര്‍ന്ന് പുതിയ സംസ്ഥാന കൗണ്‍സിലിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
















