ഇന്ന് ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ വ്യാപം ഉണ്ടാക്കിയാലോ? രുചികരമായ കൂര്‍ക്ക – ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാകാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കൂര്‍ക്ക വൃത്തിയാക്കിയത് – ഒരു കപ്പ്
- ഉണക്കച്ചെമ്മീന്‍ – അരക്കപ്പ്
- ചുവന്നുള്ളി നീളത്തിലരിഞ്ഞത് – അരക്കപ്പ്
- ഉണക്കമുളക് കീറിയത് – അഞ്ചെണ്ണം
- തേങ്ങാക്കൊത്ത് – കാല്‍കപ്പ്
- ഉപ്പ് – പാകത്തിന്
- എണ്ണ, കറിവേപ്പില – പാകത്തിന്
തയാറാക്കുന്ന വിധം
കൂര്‍ക്ക പാകത്തിന് വെള്ളവും ഉപ്പുമൊഴിച്ച് വേവിക്കുക. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കി എണ്ണ തൊടാതെ വറുക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച് ചുവന്നുള്ളി, ഉണക്കച്ചെമ്മീന്‍, ഉണക്കമുളക്, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കൂര്‍ക്ക, ചെമ്മീന്‍ എന്നിവ ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.
















