ആലപ്പുഴ: സ്കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ പൂന്തോപ്പ് പള്ളിക്ക് തെക്ക് വശം വള്ളിക്കാട് മണിലാൽ–മഞ്ജു ദമ്പതികളുടെ മകൾ ലക്ഷ്മിലാൽ(19) ആണ് മരിച്ചത്. അത്‌ലറ്റിക്സ് താരം കൂടിയാണ് മരിച്ച ലക്ഷ്മിലാൽ. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കലവൂർ കേരള ബാങ്കിന് സമീപത്തുവെച്ച് അപകടമുണ്ടായത്.
പരിശീലനത്തിനായി പ്രീതിക്കുളങ്ങരയിലെ സ്റ്റേഡിയത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വെറ്ററൻസ് താരമായ ആലപ്പുഴ സ്വദേശിനി വിനീതയ്ക്കൊപ്പമായിരുന്നു ലക്ഷ്മിലാൽ പരിശീലനത്തിനായി പോയത്. വിനീതയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിനെ മറികടന്നെത്തിയ ട്രെയ്‌ലർ ലോറി സ്കൂട്ടറിൽ തട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
















