തിരുവനന്തപുരം: പൂവാറിൽ ലൈസൻസിന് വിരുദ്ധമായി ലഹരിപിടിപ്പിക്കുന്ന അരിഷ്ടക്കച്ചവടം നടത്തുന്ന മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഉടമ ഡോ. ഫാറൂഖ് ഒളിവിൽ.
കേസിൽ രണ്ടാമത്തെ പ്രതിയാണ് ഫാറൂഖ്. പൂവാർ, ബാലരാമപുരം, കാഞ്ഞിരംകുളം അടക്കമുള്ള പ്രദേശങ്ങളിൽ അരിഷ്ടം വിൽപ്പന നടത്തുന്ന ഫാറൂഖ് ഒന്നിലധികം കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
പൂവാറിൽ മദ്യത്തിന് പകരം അരിഷ്ടം തകൃതിയായി വിൽപ്പന നടത്തുന്ന വാർത്ത റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പിന്നാലെ എക്സൈസ് സംഘം മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഷോപ്പ് അടച്ചുപൂട്ടി സീൽ വെച്ചിരുന്നു.
നാല് കമ്പനികളുടെ അരിഷ്ടത്തിന്റെ സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.
കടയിൽ നിന്നും 9350 രൂപ പിടിച്ചെടുത്തിരുന്നു. ലൈസൻസിന് വിരുദ്ധമായാണ് അഷ്ടകച്ചവടം നടന്നതെന്ന് ഇൻസ്പെക്ടർ അജയകുമാർ വ്യക്തമാക്കിയിരുന്നു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും കണ്ടെത്താനായിരുന്നില്ല.
















