മലപ്പുറം: പി കെ ഫിറോസിനെതിരായ ആരോപണത്തില്‍ മുസ്‌ലിം ലീഗില്‍ ഒരു വിഭാഗത്തിന് അമര്‍ഷം. ഫിറോസ് സാമ്പത്തിക ഉറവിടം വ്യക്തമാക്കാത്തതിലാണ് ഒരുവിഭാഗത്തിന് അമര്‍ഷം. ബിസിനസ് ചെയ്യാന്‍ എങ്ങനെ തുക സമാഹരിച്ചെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം.
ലീഗിന്റെ പദ്ധതികളെ സംശയത്തിന്റെ നിഴലിലാക്കരുതെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. പി കെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങൾ കെ ടി ജലീൽ എംഎൽഎയാണ് ഉന്നയിച്ചത്.
ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീൽ പറഞ്ഞു.
ഉന്നാവോ, കത്വ പെൺകുട്ടികളുടെ പേരിൽ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപ സർക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗൾഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
















