വയറുനിറയെ ചോറുണ്ണാൻ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തേങ്ങാ ചമ്മന്തിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – ഒരു കപ്പ്
- ചെറിയുള്ളി – 6 എണ്ണം
- പച്ചമുളക് – 3 എണ്ണം
- പുളി – കുറച്ച്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- ഉപ്പ് – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മേൽപറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ച് ഉരുട്ടി എടുക്കുക.
















