മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം. മികച്ച ബോക് സ് ഓഫീസ് കളക്ഷന്‍ നേടിയാണ് ചിത്രം തീയറ്റര്‍ വിട്ടത്. ഇപ്പോഴിതാ
മോഹന്‍ലാല്‍ എന്ന നടനെ കുറച്ച് കാലത്തിന് ശേഷം തിരിച്ചു കിട്ടിയ സിനിമ ആയിരുന്നു ദൃശ്യം എന്ന് തുറന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
ആസിഫിന്റെ വാക്കുകള്‍…….
‘ലാല്‍ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം എന്റെ മനസില്‍ ആദ്യം ഓടിവരുന്ന സിനിമയാണ് ദൃശ്യം. ആ പടത്തില്‍ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലി മാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു പോര്‍ഷന്‍ ഭയങ്കരമായി കണക്ടായി.
എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്. ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച് ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് ക്യാരക്ടറായിരുന്നു. അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍’.
അതെസമയം ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. അപര്‍ണ ബാലമുരളിയും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തും.
















