സാംസങ് ഗാലക്‌സി എഫ്17 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 5nm എക്സിനോസ് 1330 ചിപ്‌സെറ്റ്, ഗാലക്‌സി AI ടൂളുകൾ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
കൂടാതെ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, 7.5mm കനം കുറഞ്ഞ ഡിസൈൻ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇതിനുണ്ട്. സാംസങ് ഗാലക്‌സി F17 5G രണ്ട് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.
4GB റാം + 128GB സ്റ്റോറേജ്: ₹14,499
6GB റാം + 128GB സ്റ്റോറേജ്: ₹15,999
നിയോ ബ്ലാക്ക്, വയലറ്റ് പോപ്പ് എന്നീ രണ്ട് മനോഹരമായ നിറങ്ങളിൽ ഇത് ലഭ്യമാണ്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കും.
















