വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ ഫ്രൈ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോഴി (ഇടത്തരം വലുപ്പമുള്ളത്) – ഒന്ന്
- ഇഞ്ചി (അരച്ചത്) – ഒന്നര കഷണം
- വെളുത്തുള്ളി (അരച്ചത്) – എട്ട് അല്ലി
- മുട്ട – നാലെണ്ണം (അടിച്ചത്)
- റൊട്ടിപ്പൊടി – ആവശ്യത്തിന്
- ഉപ്പ്-പാകത്തിന്
- എണ്ണ – വറുക്കാന്‍
- കുരുമുളക് പൊടി – ഒരു ടേ.സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക. കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.
















