കൊച്ചി: പൊലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനിൽ തല്ലിച്ചതയ്ക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്നും ഇത്രയധികം പരാതികൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ നിന്നും പിണറായി വിജയൻ ഒഴിയണം. ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.
സ്റ്റാലിന്റെ കാലത്തെ ഗുലാഗുകളാക്കി കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് കേരളത്തിലെ അഭിനവ സ്റ്റാലിനായ മുഖ്യമന്ത്രി.
ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളമാണെന്നും സതീശൻ പറഞ്ഞു. വ്യാപകമായി പൊലീസിനെതിരെ പരാതികൾ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും സതീശൻ ആരോപിച്ചു.
















