മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി.ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം.ഫോബ്സിന്റെ റിയൽ ടൈം ബില്യണയർ ലിസ്റ്റ് പ്രകാരം 6.7 ബില്യൺ ഡോളറാണ് (ഏകദേശം 59,000 കോടി രൂപ) ജോയ് ആലുക്കാസിന്റെ ആസ്തി. പട്ടികയിൽ 563ാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. അതിസമ്പന്നരായ മലയാളികളിൽ 5.4 ബില്യൺ ഡോളർ ആസ്തിയോടെ (47,500 കോടി രൂപ) എം.എ യൂസഫലി രണ്ടാം സ്ഥാനത്തെത്തി. പട്ടികയിൽ അദ്ദേഹത്തിന്റേത് 743ാം സ്ഥാനമാണ്. ഏറെ നാളുകളായി യൂസഫലിയായിരുന്നു ഈ പട്ടികയിൽ ഒന്നാമതുണ്ടായിരുന്നത്. മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്.
പട്ടികയിലെ മറ്റ് മലയാളികൾ
പേര്, ആസ്തി (ഡോളറിൽ), ഫോബ്സ് ലിസ്റ്റിലെ സ്ഥാനം എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998
രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ് കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102
എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165
രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322
സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574
ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006
എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552
















