കക്ക ഇറച്ചി 200 gmകക്ക ഇറച്ചി മുകളിലുള്ള എല്ലാം ചേർത്ത് ഇളക്കി 30 മിനിറ്റ് വക്കുക.
30 മിനിറ്റ് ന് ശേഷം കക്ക ഫ്രൈ ചെയ്തെടുക്കുക. ( വെള്ളം ഒക്കെ പോയി നല്ല ഡ്രൈ ആക്കിയെടുക്കുക.)
നല്ലെണ്ണ 4 tsp
കടുക് 1/4 tsp
ഉലുവ 1/4 tsp
ഇഞ്ചി നീളത്തിൽ അരിഞ്ഞത് 1 tbsp
വെളുത്തുള്ളി അരിഞ്ഞത് 8 pods
കറി വേപ്പില
പച്ച മുളക് 3
മുളക് പൊടി 1/2 tsp
മഞ്ഞൾ പൊടി 1/4 tsp
കായം പൊടി 1/2 tsp
ഉപ്പ്
വിനെഗർ 1/4 കപ്പ്
ഒരു പാൻ വച്ച് അതിലേക്കു 4 tsp നല്ലെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർക്കുക. ഇനി ഇതിലേക്ക് ഉലുവ ചേർക്കുക.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറി ഫ്രൈ ആയിവരുമ്പോൾ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കുക.
ഇനി ഇതിലേക്ക് 1/4 കപ്പ് വിനെഗർ ചേർക്കുക. വിനെഗർ ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ഫ്രൈ ചെയ്തു വച്ച കക്ക ചേർക്കുക. കക്ക ചേർത്തിളക്കി ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക. ഇനി ത്തിലേക്ക് 1/2 tsp കായംപൊടി ചേർത്ത് കൊടുക്കുക. അവസാനമായി 1 tsp നല്ലെണ്ണ കൂടി ചേർത്താൽ അടിപൊളി കക്ക ഇറച്ചി അച്ചാർ റെഡി.
















