ചേരുവകൾ
1-ജലാറ്റിൻ പൊടി – 26 ഗ്രാം
2-തണുത്ത തേങ്ങാവെള്ളം – 180 മില്ലി
3-പാൽ – 250 മില്ലി തേങ്ങാപ്പാൽ – 400 മില്ലി
4-പഞ്ചസാര – 1/2 കപ്പ്
5-വാനില എസ്സെൻസ് – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:-
1- ജലാറ്റിനും തണുത്ത തേങ്ങ വെള്ളവും ചേർത്ത് ഒരു 15 മിനിറ്റ് കുതിർത്ത് വെക്കുക
2-ജലാത്തിൻ കുതിർത്ത് വന്നാല് . ഒരു സോസ്പാനിലേക്ക് ഇത് ഇടുക. കൂടെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ജലാറ്റിൻ മുഴുവനായി അലിയുന്നത് വരെ തിളപ്പിക്കുക
3- ഇതൊരു പുഡിങ് ട്രേയിൽ ഒഴിച്ച് ഫ്രിഡ്ജിൽ മൂന്നുമണിക്കൂർ തണുക്കാൻ വെക്കുക
4- ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്തു കഴിക്കാം
















