ഒരു ഇടത്തരം കുടുംബത്തിന് ഒന്നിച്ച് സുഖമായി യാത്ര ചെയ്യാൻ പറ്റിയ ഒരു വാഹനമാണ് പരിചയപ്പെടുത്തുന്നത്.അതും ഒരു 7 സീറ്റർ. സാധാരണ 5 സീറ്റർ കാറുകളെ അപേക്ഷിച്ച് 7 സീറ്റർ കാറുകൾക്ക് വില കൂടുതലാണല്ലോ. എന്നാൽ ഈ 7 സീറ്റർ നമ്മുക്ക് 5 സീറ്റർ കാറിന്റെ വിലയിൽ വാങ്ങാനാകും.
റെനോ ട്രൈബറിനെ കുറിച്ചാണ് പറയുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാറുകളില്‍ ഒന്നാണിത്. പ്രത്യേകതകളറിയാം..
8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 17.78 സെ.മീ. TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മഴയെ അനുസരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആധുനിക സവിശേഷതകളോടെയാണ് ട്രൈബർ എത്തുന്നത്.
ട്രൈബറിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭ്യമാണ്.
ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിച്ചപ്പോൾ പവർട്രെയിനിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 71 bhp പവറും 96 Nm ടോർക്കും നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് 7 സീറ്റർ MPV-യ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് എന്നീ ഓപ്ഷനുകളോടെ ലഭ്യമാണ്.
ഇന്ധനക്ഷമതയുടെ കാര്യത്തിൽ, പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 20 കിലോമീറ്ററോളം, പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾ ഏകദേശം 18.2 കിലോമീറ്ററോളം മൈലേജ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും സർക്കാർ അംഗീകൃത CNG കിറ്റ് റെട്രോഫിറ്റ് ചെയ്യാവുന്ന സംവിധാനവും ട്രൈബറിനൊപ്പം ലഭ്യമാണ്. പുതുക്കിയ ഡിസൈൻ, പുതിയ സവിശേഷതകൾ, മത്സരാധിഷ്ഠിത വിലനിർണ്ണയം എന്നിവ കൊണ്ട് ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് മുൻ മോഡലിനേക്കാൾ കൂടുതൽ ജനപ്രിയമാകുകയാണ്.ജിഎസ്ടി പരിഷ്‌കാരത്തിന് പിന്നാലെ ഇതിനകം തന്നെ വില കുറഞ്ഞിരുന്ന ട്രൈബർ കൂടുതൽ താങ്ങാവുന്ന നിരക്കിൽ ലഭ്യമായി.
ബേസ് Authentic വേരിയന്റ്: ₹6,29,995 → ഇപ്പോൾ ₹5,76,300
Evolution വേരിയന്റ്: ₹7,24,995 → ഇപ്പോൾ ₹6,63,200
Techno വേരിയന്റ്: ₹7,99,995 → ഇപ്പോൾ ₹7,31,800
Emotion വേരിയന്റ്: ₹8,64,995 → ഇപ്പോൾ ₹7,91,200
















