മലയാളികളുടെ പ്രിയ നിടന്‍ മമ്മൂക്കയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ മമ്മൂക്കയ്ക്ക് ആരോഗ്യ സ്ഥിതി മോശമായെന്ന് അറിഞ്ഞപ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ അസുഖമെന്നും ചികിത്സയെന്നുമെല്ലാം തീരുമാനിച്ചത് സോഷ്യല്‍ മീഡിയ ആണെന്ന് പറയുകയാണ് മമ്മൂക്കയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. ജിന്‍ഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിമിന്റെ പ്രതികരണം.
ഇബ്രാഹിം കുട്ടിയുടെ വാക്കുകള്‍……
‘അദ്ദേഹത്തിന് ചെറിയൊരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ എന്നതിലാണ് കാര്യം. അദ്ദേഹത്തിന് വന്ന അസുഖത്തിന് ട്രീറ്റ്മെന്റ് ചെയ്തു. അത് മാറി. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെന്നറിഞ്ഞപ്പോള്‍ മീഡിയയും മറ്റ് ആള്‍ക്കാരും എന്നെ വിളിക്കാന്‍ തുടങ്ങി. ഒരുപാട് കോളുകള്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും മറുപടി എന്ന നിലക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. അത് ആധികാരികമായതുകൊണ്ട് എല്ലാവരും വിശ്വസിച്ചു.
മമ്മൂട്ടിക്ക് വയ്യായ്കയാണ് എന്ന വിവരം സോഷ്യല്‍ മീഡിയയില്‍ കുറച്ചുപേര്‍ പറയുന്നത് കണ്ടു. ആ സമയത്തൊന്നും നമ്മള്‍ അതിനോട് പ്രതികരിക്കാന്‍ പോയില്ല. പക്ഷേ, പിന്നീട് എന്താണ് മമ്മൂട്ടിയുടെ അസുഖമെന്നും എവിടെയാണ് ചികിത്സയെന്നുമൊക്കെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലാണെന്നും ആഫ്രിക്കയിലാണെന്നുമൊക്കെ ആധികാരികമായാണ് പലരും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകൊണ്ടിരുന്നത്.
ഉള്ളിലൊരു വിഷമം കിടക്കുമ്പോഴും ഇതുപോലെ മണ്ടത്തരം വിളിച്ചുപറയുന്നത് കേള്‍ക്കുന്നത് കാണുമ്പോള്‍ ചിരി വരുമായിരുന്നു. അസത്യമായിട്ടുള്ള കാര്യമാണെന്ന് അറിയാവന്നതുകൊണ്ട് ചിലതൊക്കെ കാണുമ്പോള്‍ എന്താ പറയുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്. പുള്ളി മാറി നിന്നത് ആ സമയത്ത് എല്ലാവരെയും ബാധിച്ചിരുന്നു’.
അതേസമയം, കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
















