തൃശൂർ: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി CPM നേതാവ് എം കെ കണ്ണൻ.
ഏത് ബാങ്കിലാണ് തൻ്റെ കോടികളുടെ അക്കൗണ്ടുള്ളതെന്നും 100 രൂപയിൽ കൂടുതലുള്ള ഒരു ബാങ്ക് അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദ സംഭാഷണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരും (നിബിൻ, ടിഎസ് ബിജു ) പാർട്ടിക്ക് പുറത്തായി.
താൻ അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ശരത് പറഞ്ഞത്. തൻ്റെ സാമ്പത്തിക സ്ഥിതി ഇഡി അന്വേഷിച്ചിരുന്നു. മണ്ണുത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നുവെന്നും എം കെ കണ്ണൻ പറഞ്ഞു.
സിപിഐഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ഓഡിയോ സന്ദേശത്തിൽ ശരത് പ്രസാദ് പറയുന്നത്.
ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാൽ അത് 25,000 ത്തിന് മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ 75,000 മുതൽ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രൻ പറയുന്നു.
















