ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായി വളർന്ന് ദുബായ്. യൂറോപ്പ്, മധ്യപൂർവേഷ്യ, ആഫ്രിക്ക മേഖലയിൽ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ലണ്ടൻ, പാരിസ്, മിലാൻ എന്നിവയ്ക്ക് പിന്നിൽ ദുബായ് നാലാമതെത്തി. സമ്പദ്‌വ്യവസ്ഥയുടെയും നിക്ഷേപകരുടെയും പിൻബലത്തിലാണ് ഈ വളർച്ചയുടെ പടവുകൾ ദുബായ് കയറിയിരിക്കുന്നത്.
ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, ദുബായിൽ 86,000 കോടീശ്വരന്മാരും 251 സെന്റി-മില്യനയർമാരും 23 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ ഇതേ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2040 നുള്ളിൽ ദുബായ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ ഏറ്റവും സമ്പന്നമായ നഗരമായി മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
STORY HIGHLIGHT: Dubai tops list of richest cities
















