തിരുവനന്തപുരം ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനിൽ അനഘ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ. അമ്മ ലതയാണ് അനഘയെ വീടിനുള്ളിൽ മുറിയിലെ ജനൽ കമ്പിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. പഠിക്കുന്ന സ്ഥാപനത്തിലെ മറ്റ് എന്തെങ്കിലും പ്രേശ്നങ്ങൾ കാരണമാണോ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്ന കാര്യവും വ്യക്തമല്ല. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുകൊടുത്തു.
STORY HIGHLIGHT: student found dead
















