ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാൻ നമ്മളിൽ പലർക്കും തോന്നാറുണ്ട്. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ നമ്മുടെ ശരീരം നമുക്ക് നൽകുന്ന സൂചനകളാകാം ഇത്.അവയെ മനസ്സിലാക്കാം .
രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും പിന്നീട് താഴുകയും ചെയ്യും. ഇതിനാൽ മധുരം കഴിക്കാനുള്ള ആസക്തി ഉണ്ടാകുന്നു.
പ്രതിവിധി: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത്തിന് പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുക. അത്താഴത്തിൽ നട്സ്, ധാന്യം, പച്ചക്കറി തുടങ്ങിയവ കൂടുതൽ ഉപയോഗിക്കുക. കൂടുതൽ കാർബൊ ഹൈഡറേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
സമ്മർദ്ദം
മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ സെറോടോണിൻ, ഡോപാമൈൻ പോലുള്ള രാസവസ്തുക്കൾ ഉണ്ടാകും. അതുകൊണ്ടാണ് സമ്മർദ്ദം, ഉത്കണ്ഠ, വിരസത എന്നിവയുണ്ടാകുമ്പോൾ മധുരം കഴിക്കാൻ തോന്നുന്നത്.
പ്രതിവിധി: ധ്യാനം, ലഘുവായ വ്യായാമം പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന വിദ്യകൾ പരിശീലിക്കുക. വായന, എഴുത്ത് തുടങ്ങിയ പ്രവർത്തികളും ഫലപ്രതമാണ്.
ദിനചര്യ
പലരും ഭക്ഷണത്തിനു ശേഷം മധുരപലഹാരം കഴിക്കുന്നത പതിവുള്ളവരാണ്. ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
പ്രതിവിധി: ദിനചര്യയിൽ മാറ്റം വരുത്തുക. മധുരപലഹാരത്തിന് പകരം ഹെർബൽ ടീ, പഴങ്ങൾ, അല്ലെങ്കിൽ നട്സ് എന്നിവ കഴിക്കുക.ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുക.
പോഷകക്കുറവ്
ചിലപ്പോൾ ശരീരത്തിൽ മഗ്നീഷ്യം, ക്രോമിയം അല്ലെങ്കിൽ സിങ്ക് പോലുള്ള പോഷകങ്ങളുടെ കുറവാകാം ആസക്തിക്ക് കാരണം. അവ രക്തത്തിലെ പഞ്ചസാരയുടെ അളവും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു.
പ്രതിവിധി: ഇലക്കറികൾ, വിത്തുകൾ, നട്‌സ്, പ്രോട്ടീൻ തുടങ്ങിയ പോഷക സമ്പുഷ്ടമായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഉറക്കക്കുറവ്
ഉറക്കം കുറയുന്നതിലൂടെ ഹോർമോൺ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തുന്നു. ഗ്രെലിൻ (വിശപ്പ് ഉണ്ടാകാൻ കാരണമായ ഹോർമോൺ) വർദ്ധിപ്പിക്കുകയും ലെപ്റ്റിൻ (ഭക്ഷണത്തിൻ്റെ തൃപ്തി അറിയിക്കുന്ന ഹോർമോൺ) കുറയ്ക്കുകയും ചെയ്യുന്നു. ഇത് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കും.
പ്രതിവിധി: സ്ഥിരമായി ഒരു ഉറക്കസമയം ക്രമീകരിക്കുക. ഉറങ്ങുന്നതിനുമുമ്പ് ബ്ലൂ-സ്‌ക്രീനും കഫൈൻ പോലുള്ള ഉത്തേജക വസ്തുക്കളും ഒഴിവാക്കുക. എല്ലാ ദിവസവും 7–9 മണിക്കൂർ വിശ്രമകരമായ ഉറക്കം ലക്ഷ്യമിടുക.
















