സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങളുണ്ടായാൽ നേരിടാനുള്ള മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതിയ്ക്ക് നിർദ്ദേശം നൽകി സർക്കാർ. ഇതിനായി തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേര്‍ന്ന് അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് മാര്‍ഗരേഖ അന്തിമമാക്കിയത്.മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അങ്കണവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, കേന്ദ്ര സിലബസിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവയെല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2019-ല്‍ സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയും പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
STORY HIGHLIGHT: Medical emergency plan proposed for schools
















