കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി പരിഷ്‌കാരങ്ങളുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി സിയറ്റ് എല്ലാ ടയറുകളുടെയും വില കുറച്ചു. കമ്പനി 100 ശതമാനം ആനുകൂല്യങ്ങളും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കും. പുതിയ ടയറുകളുടെ ജിഎസ്‌ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. അതേസമയം ട്രാക്ടര്‍ ടയറുകള്‍ക്കും ട്യൂബുകള്‍ക്കും 5 ശതമാനം ജിഎസ്‌ടി മാത്രമായിരിക്കും ബാധകമാകുക.
ടയര്‍ മേഖലയിലെ നികുതി നിരക്കുകള്‍ യുക്തിസഹമാക്കുന്നതിനുള്ള സമയോചിതവും പുരോഗമന പരവുമായ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്‌ടി കൗണ്‍സിലിനോടും നന്ദി അറിയിക്കുന്നുവെന്ന് സിയറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അര്‍ണബ് ബാനര്‍ജി പറഞ്ഞു. പുതിയ ജിഎസ്‌ടി നിരക്കുകള്‍ക്ക് അനുസരിച്ചുള്ള കുറഞ്ഞ വില സെപ്റ്റംബര്‍ 22 മുതല്‍ എല്ലാ സിയറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കും.
STORY HIGHLIGHT: CEAT reduces the price of tires
















