ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനം. രാജീവ് ചന്ദ്രശേഖറിന്റേത് കോര്‍പ്പറേറ്റ് ശൈലിയാണെന്നാണ് ഉയർന്ന വരുന്ന വിമര്‍ശനം. ഒരു കോര്‍പ്പറേറ്റ് കമ്പനി നടത്തുന്നതുപോലെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കുകയാണെന്നും. സമ്മര്‍ദ്ദം കാരണം മണ്ഡലം പ്രസിഡന്റുമാര്‍ രാജിക്കൊരുങ്ങിയെന്നും ഇന്‍ചാര്‍ജുമാര്‍ ഓണ്‍ലൈന്‍ യോഗത്തിൽ ആരോപിച്ചു.
ഒട്ടനവധി പ്രവൃത്തികളാണ് മണ്ഡലം പ്രസിഡന്റുമാര്‍ പൂര്‍ത്തികരിക്കേണ്ടത്. ഇതിനിടയില്‍ ശില്‍പ്പശാലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികളുമുണ്ട്. ഇവര്‍ക്കും ഓണവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെയുണ്ട്. പ്രതിഫലം വാങ്ങി പ്രവര്‍ത്തിക്കുന്നവരല്ല മണ്ഡലം പ്രസിഡന്റുമാര്‍. ഇത്രയധികം ജോലിഭാരമുള്ളതുകൊണ്ട് പല മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കാനൊരുങ്ങിയെന്ന് ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് കമ്പനി നൽകുന്നത് പോലെയുള്ള ജോലിഭാരം മണ്ഡലം പ്രസിഡന്റുമാര്‍ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിലുള്ള അതൃപ്തിയാണ് ഇന്‍ചാര്‍ജുമാര്‍ യോഗത്തിലൂടെ അറിയിച്ചത്.
STORY HIGHLIGHT: Criticism within BJP against Rajiv Chandrasekhar
















