റോഡിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ വാഹനം ദുബായ് പോലീസ് പിടിച്ചെടുത്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസ് ക്യാംപെയ്നിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. നിയമലംഘനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സഹിതം ദുബായ് പൊലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തെ വാഹന കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു.
അശ്രദ്ധമായ ഡ്രൈവിങ് ഡ്രൈവർക്ക് മാത്രമല്ല, മറ്റു യാത്രക്കാർക്കും ഭീഷണിയാണെന്നും. അതിനാൽ ഡ്രൈവർമാർ റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം അശ്രദ്ധമായ ഡ്രൈവിങ് അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണ്.
STORY HIGHLIGHT: reckless driving
















