വലപ്പാട്: ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പരിശീലനം നേടിയ ഭിന്നശേഷിക്കാരായ 15 കുട്ടികള്‍ക്ക് സംസ്ഥാനതല നീന്തല്‍ മത്സരത്തിന് മുന്നോടി യായി മണപ്പുറം സ്വിമ്മിംഗ് അക്കാദമിയില്‍ 10 ദിവസത്തെ തീവ്ര പരിശീലനം ഒരുക്കി മണപ്പുറം ഫൗണ്ടേഷന്‍. അമേരിക്കന്‍ സ്വിമ്മിങ് കോച്ച്‌സ് അസോസിയേഷന്‍ അംഗവും ലെവല്‍ വണ്‍ കോച്ചുമായ ശരത് കുമാര്‍ എസ് ആണ് പരിശീലനം നല്‍കുന്നത്.
സെപ്റ്റംബര്‍ 13-ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള നീന്തല്‍ കുളത്തില്‍ നടക്കാ നിരിക്കുന്ന സംസ്ഥാനതല മത്സരം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് ഓഫ് കേരള (SADAK) ആണ് സംഘടിപ്പിക്കുന്നത്.
ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത് കാഴ്ചശക്തിയില്ലാത്ത ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ റെവ. ഫാ. സോളമന്‍ കടമ്പാട്ടു പറമ്പില്‍ ആണ്. കഴിഞ്ഞ 7 വര്‍ഷമായി ഭിന്നശേഷിക്കാര്‍ക്കായി കല, കായികം, വിദ്യാഭ്യാസം, സ്വയംതൊഴില്‍, വീട് എന്നിവയെ അടിസ്ഥാനമാക്കിയാണ്.
















