രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി നിയമസഭ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടി കത്ത് നൽകി. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നും അറിയിച്ചു. രാഹുൽ സഭയിൽ എത്തിയാൽ ഇനി പ്രത്യേക ബ്ലോക്കിൽ ഇരിക്കണം. ലൈംഗിക ആരോപണങ്ങളെ തുടർന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നത്.
ലൈംഗിക ആരോപണങ്ങൾ ഉയർന്ന ഉടനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാൽ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് രാഹുലിനെ സസ്പെൻഡ് ചെയ്യുകയും ഇനി മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. രാഹുൽ സഭയിൽ വരുന്നതിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകൂ.മൂന്നാം കക്ഷികളല്ലാത്ത പരാതിക്കാർ രംഗത്ത് വരാത്തതാണ് പരാതിക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി.
STORY HIGHLIGHT: Opposition leader informs Speaker about Suspension action against Rahul Mamkootathil
















