മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഭൂമിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനമുണ്ടായത്. കഴിഞ്ഞ മാസമാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നിറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. ഒരു മാസം മുൻപ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു.
ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സുനാമി തിരകൾ എത്തിയിരുന്നു. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ അന്ന് ഒഴിപ്പിച്ചിരുന്നു.
















