ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ)യില്‍ സൈനിക പരിശീലത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കേഡറ്റ് എസ്. ബാലുവിന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പൂര്‍ണ്ണ ബഹുമതിയോടെ സ്വീകരിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന ഗവണ്മെന്റിനും മുഖ്യമന്ത്രിക്കും വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി പുഷ്പചക്രം അര്‍പ്പിച്ചു.
പാങ്ങോട് മിലിട്ടറി സ്റ്റേഷന് കമാന്‍ഡര്‍ക്കു വേണ്ടി സ്റ്റേഷന് പ്രതിനിധി പുഷ്പ ചക്രം അര്‍പ്പിച്ചു. തുടര്‍ന്ന്, ഓഫീസര്‍ കേഡറ്റിന്റെ മൃതദേഹം പാങ്ങോട് മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 8 മണിയോടെ ഭൗതികദേഹം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചു. രാവിലെ 11:30 ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ അര്‍ഷിദയും രണ്ട് കുട്ടികളും അദ്ദേഹത്തിനുണ്ട്.
CONTENT HIGH LIGHTS; The body of Officer Cadet Balu, who died during military training at the Indian Military Academy, Dehradun, has been brought to the capital.
















