ചെമ്മീൻ എല്ലാവർക്കും തന്നെ ഇഷ്ടമാണ്. ചെമ്മീൻ കൊണ്ട് നമ്മൾക്ക് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. എന്നാൽ ചെമ്മീൻ വടയുടെ റെസിപ്പി നേക്കിയാലോ
ചേരുവകൾ
ചെമ്മീൻ- 500 ഗ്രാം
ചെറിയുള്ളി- 1/4 കപ്പ്
ഇഞ്ചി- 1 കഷണം
വെളുത്തുള്ളി -5 – 6 അല്ലി
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
മുളക് പൊടി- 1.5 ടീസ്പൂൺ
മഞ്ഞൾ പൊടി- 1 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -1/4 കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂർ മാറ്റി വെയ്ക്കുക. ശേഷം ഇവയെല്ലാം ഒരു മിക്‌സി ജാറിൽ ചെറുതായി കറക്കി എടുക്കുക. വെള്ളം ആവശ്യമെങ്കിൽ ഒന്നോ രണ്ടോ സ്പൂണിൽ ചേർത്ത് കൊടുക്കുക. ശേഷം പരിപ്പ് വടയുടെ ആകൃതിയിൽ ചൂടായ എണ്ണയിലോട്ട് ഇട്ട് പൊരിച്ചെടുക്കുക. ചെമ്മീൻ വട റെഡി ഇനി കഴിച്ചോളൂ.
















