ചേരുവകൾ:- ജെലാറ്റിൻ 20 ഗ്രാം, ബിസ്കറ്റ് പൊടിച്ചത് 20ഗ്രാം, ബട്ടർ 10ഗ്രാം, ക്രീം ചീസ് 200 ഗ്രാം, പഞ്ചസാര ഒന്നര ടേബിൾ സ്പൂൺ, ഐസിങ് ഷുഗർ50 ഗ്രാം, ക്രീം മിൽക്ക് 25 ഗ്രാം, മുട്ടയുടെ മഞ്ഞക്കരു 4 എണ്ണം, പാൽ 4 ടീസുപൂൺ, ജെലാറ്റിൻ 20 ഗ്രാം, നാരങ്ങയുടെ തൊലി ചിരണ്ടിയത് ആവശ്യത്തിന്.
ലെമൺ ജെല്ലി
ലെമൺ ജൂസ് 100 മില്ലി ,
ജെലാറ്റിൻ 110 ഗ്രാം,
ലെമൺ ജൂസ് ചൂടാക്കിയതിനുശേഷം മിക്സ് ചെയ്യുക.
തയാറാക്കുന്ന വിധം – ജെലാറ്റിൻ തണുത്ത വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ബിസ്കറ്റ് ബട്ടറിൽ ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം കേക്ക് തയാറാക്കാൻ യോജ്യമായ മോൾഡിൽ ബെയ്സ് തയാറാക്കുക.
ബൗളിൽ ചീസും പഞ്ചസാരയും ഐസിങ് ഷുഗറും ചേർത്ത് നന്നായ് മിക്സ് ചെയ്യുക. പാനിൽ ക്രീം മിൽക്കും മുട്ടയുടെ മഞ്ഞക്കരുവും ചൂടാക്കി ജെലാറ്റിൻ ചേർത്ത് നല്ലവണ്ണം അലിഞ്ഞു ചേർന്നശേഷം ചീസിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. നാരങ്ങയുടെ തൊലി ചിരണ്ടിയത് ചേർത്ത് തയാറാക്കിയ ചീസ് കേക്ക് മോൾഡിൽ ഒഴിച്ചു തണുപ്പിച്ച് മുകളിൽ ലെമൺ ജെല്ലി ഒഴിക്കുക .
















