ചേരുവകൾ
ഓയിൽ 7 ടേബിൾ സ്പൂൺ, കടുക് 2 ടീസ്പൂൺ, ഉലുവ 2 ടീസ്പൂൺ, ജീരകം 2 ടീസ്പൂൺ, വെളുത്തുള്ളി 150 ഗ്രാം, ഉള്ളി 300ഗ്രാം, മഞ്ഞൾപൊടി 2ടീസ്പൂൺ, മല്ലിപ്പൊടി 5 ടീസ്പൂൺ, കശ്മീരി മുളകുപൊടി 4 ടേബിൾ സ്പൂൺ, ഉപ്പു പാകത്തിന്, 50 ഗ്രാം ശർക്കരയുടെ പാനി, പുളിവെള്ളം 30 ഗ്രാം പുളിയുടേത്, കറിവേപ്പില10 ഗ്രാം.
തയാറാക്കുന്ന വിധം:- ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും പൊട്ടിച്ചു ജീരകം ചേർത്തിളക്കി വെളുത്തുള്ളിയും ഉള്ളിയും ഇട്ടു വഴറ്റുക. വഴന്നു വരുമ്പോൾ മഞ്ഞൾ, മല്ലി, മുളക് പൊടികൾ ചേർത്തിളക്കി പച്ചമണം മാറുമ്പോൾ അൽപം വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. കുറുകി വരുമ്പോൾ ശർക്കരപാനിയും പുളി വെള്ളവും ഒഴിച്ച് കറിവേപ്പിലയും ചേർത്തു നന്നായി തിളപ്പിച്ചു വാങ്ങാം.
















