ചേരുവകൾ
മുട്ട പുഴുങ്ങിയത് 3എണ്ണം, ഏലയ്ക്ക 4എണ്ണം, ഗ്രാമ്പൂ 4 എണ്ണം, കറുവപ്പട്ട ഒരു കഷണം, കുരുമുളക് കാൽ ടീസ്പൂൺ, കറുവയില ഒരെണ്ണം, സവാള കനം കുറച്ചരിഞ്ഞത് 2 എണ്ണം, ഇഞ്ചി അരിഞ്ഞത് അര ടീസ്പൂൺ, പച്ചമുളക് 2 എണ്ണം, കാരറ്റ് അരിഞ്ഞത് ഒരെണ്ണം,
ഉരുളക്കിഴങ്ങ് അരിഞ്ഞത് ഒരെണ്ണം, ഗ്രീൻ പീസ് കാൽ കപ്പ്, കശുവണ്ടിപ്പരിപ്പ് 4 എണ്ണം, തേങ്ങാപ്പാൽ 2 കപ്പ്, ഉപ്പു പാകത്തിന്, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, കറിവേപ്പില.
തയാറാക്കുന്ന വിധം:- പാനിൽ വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലയ്ക്ക മുതൽ പച്ചമുളകുവരെയുള്ളവ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ശേഷം കുറച്ചു വെള്ളം ഒഴിച്ച് കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ചു തിളപ്പിക്കണം. എന്നിട്ട് ചെറുതീയിൽ മൂടിവച്ച് വേവിക്കുക. അതിനുശേഷം മുട്ടയും കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് മൃദുവായി ഇളക്കി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങാം.
















