ചേരുവകൾ
ചെമ്മീൻ അര കിലോ, ഉരുളക്കിഴങ്ങ് ഒരെണ്ണം, വെളിച്ചെണ്ണ 2 ടീസ്പൂൺ, ചുവന്നുള്ളി അരിഞ്ഞത് 2 ടേബിൾസ്പൂൺ, ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷണം, വെളുത്തുള്ളി അരിഞ്ഞത് 4 അല്ലി, പച്ചമുളക് 3 എണ്ണം, കറിവേപ്പില ഒരു തണ്ട്, തക്കാളി പകുതി കഷണങ്ങളായി മുറിച്ചത് ഒരെണ്ണം വലുത്, അര കപ്പ് തേങ്ങ അരച്ചത്, ഉപ്പു പാകത്തിന്, പുളി നാരങ്ങാവലുപ്പം ഒരു കപ്പ് വെള്ളത്തിൽ ലയിപ്പിച്ചത് , വെള്ളം ഒന്നര കപ്പ്, മഞ്ഞൾപൊടി അര ടീസ്പൂൺ, ചുവന്ന മുളകുപൊടി 2 ടീസ്പൂൺ, മല്ലിപ്പൊടി മൂന്നര ടീസ്പൂൺ.
താളിപ്പിനു വേണ്ടി – വെളിച്ചെണ്ണ ഒരു ടീസ്പൂൺ, കടുക് അര ടീസ്പൂൺ, ഉലുവ 4 എണ്ണം, ഉള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ, കറിവേപ്പില 4എണ്ണം കീറിയത്.
തയാറാക്കുന്ന വിധം:- ഉരുളക്കിഴങ്ങ് ചതുരത്തിൽ മുറിച്ച് പുഴുങ്ങിയെടുക്കുക. മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി മുതൽകറിവേപ്പില വരെയുള്ളവ ഇളം ബ്രൗൺ നിറത്തിൽ വഴറ്റുക.ശേഷം മഞ്ഞൾപ്പൊടി , മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേർത്ത് വഴറ്റണം.പിന്നെ തക്കാളി ചേർത്ത് 4 മിനിറ്റ് വേവിച്ച് ഉരുളക്കിഴങ്ങ് ചേർക്കണം.എന്നിട്ട് തേങ്ങ അരച്ചതും ഉപ്പും ചേർത്തിളക്കി 2-3 മിനിറ്റ് തിളപ്പിച്ച് പുളിവെള്ളവും വെള്ളവും ഒഴിച്ച് ഗ്രേവി കുറുകുന്നത് വരെ തിളപ്പിക്കുക.ശേഷം ചെമ്മീൻ ചേർത്ത് 2 മിനിറ്റ് വേവിച്ചു സ്റ്റവ് ഓഫ് ചെയ്യാം. പാനിൽ എണ്ണ ചൂടാക്കി താളിപ്പിനുള്ള ചേരുവകൾ ചേർത്ത് കറിയിൽ ചേർത്ത് നന്നായി ഇളക്കി വാങ്ങാം.
















