ചേരുവകൾ
പനീർ ചതുരത്തിൽ മുറിച്ചത് അര കിലോ, കിഴങ്ങ് 200ഗ്രാം, എണ്ണ ആവശ്യത്തിന്, സവാള 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷണം, വെളുത്തുള്ളി അരിഞ്ഞത് 10 അല്ലി, പച്ചമുളക് 5 എണ്ണം, കറിവേപ്പില2 തണ്ട്, മഞ്ഞൾപൊടി അര ടീസ്പൂൺ, മല്ലിപ്പൊടി ഒന്നര ടീസ്പൂൺ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, കശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പു പാകത്തിന്, തക്കാളി ചതുരത്തിൽ അരിഞ്ഞത് 2 എണ്ണം, മല്ലിയില ഗാർണിഷിന്.
തയാറാക്കുന്ന വിധം:- കിഴങ്ങ് ചതുരത്തിൽ മുറിച്ച് പുഴുങ്ങിയെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. പാൻ ചൂടാക്കി സവാള മുതൽ കറിവേപ്പില വരെയുള്ളവയിട്ട് നല്ലപോലെ വഴറ്റണം. ശേഷം മസാലപ്പൊടികളും ഉപ്പും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി തക്കാളിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. മസാല പാകമാകുമ്പോള്‍ പനീര്‍ കഷണങ്ങളും കിഴങ്ങും അല്‍പം വെള്ളവും ചേര്‍ത്ത് അടച്ചുവച്ചു വേവിച്ചുവാങ്ങാം. ഗാർണിഷിന് മല്ലിയിലയും ചേർക്കാം.
















