ചേരുവകൾ
ബീഫ് അര കിലോ, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 8 അല്ലി, മല്ലിയില 30 ഗ്രാം, പച്ചമുളക് 10 എണ്ണം, കുരുമുളക് ഒരു ഗ്രാം, സവാള 100 ഗ്രാം, മഞ്ഞൾപൊടി അര ടീസ്പൂൺ, മല്ലിപ്പൊടി 2 ടേബിൾ ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 50 ഗ്രാം, ചെറുനാരങ്ങ ഒരെണ്ണം, ഉപ്പു പാകത്തിന്, വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ.
തയാറാക്കുന്ന വിധം:- ഇഞ്ചി മുതൽ കുരുമുളകുവരെയുള്ളവ നന്നായി അരച്ചെടുക്കുക. കുക്കറിൽ ബീഫ്, ഉപ്പ്, കുറച്ച് മഞ്ഞൾപൊടി എന്നിവ വെള്ളം ഒഴിക്കാതെ 4 വിസിൽ വരെ വേവിക്കണം. പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ചേർത്ത് നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി, മഞ്ഞൾപൊടി, മല്ലിപ്പൊടി ഇട്ട് തീ കുറച്ചു വഴറ്റുക. ശേഷം അരപ്പു ചേർത്ത് പച്ചമണം മാറുന്നതുവരെ നല്ലതുപോലെ വഴറ്റുക. അതുകഴിഞ്ഞ് ബീഫും വെള്ളവും ഉപ്പും നാരങ്ങാനീരും ചേർത്തിളക്കി നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം.
















