ചേരുവകൾ
നെയ്‌മീൻ അര കിലോ, നാരങ്ങാനീര് ഒരു ടീസ്പൂൺ, കുടംപുളി 2 ചെറിയ കഷണം, ഉള്ളി അരിഞ്ഞത് 4 എണ്ണം, ഇഞ്ചി ഒരു ടേബിൾ സ്പൂൺ, വെളുത്തുള്ളി ചതച്ചത് 3 അല്ലി, കറിവേപ്പില ഒരു തണ്ട്, വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ, ഉപ്പു പാകത്തിന്, വെള്ളം ആവശ്യത്തിന്.
വറുത്തരപ്പിനുവേണ്ടി
തേങ്ങ ചിരകിയത് ഒരു കപ്പ്, ഉള്ളി 2 എണ്ണം, വെളുത്തുള്ളി ചെറിയ അല്ലി, പെരുംജീരകം കാൽ ടീസ്പൂൺ, കറിവേപ്പില കുറച്ച്, ഞ്ഞൾപൊടി അര ടീസ്പൂൺ, കശ്മീരി മുളകുപൊടി 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി ഒരു ടീസ്പൂൺ, കടുക് കാൽ ടീസ്പൂൺ, ഉലുവ കാൽ ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ
തയാറാക്കുന്ന വിധം:- മീൻ വൃത്തിയാക്കി നാരങ്ങാനീര് വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് വച്ചശേഷം. കഴുകിയെടുക്കുക. കുടമ്പുളി കഴുകി ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കുതിർക്കുക. പാൻ ചൂടാക്കി തേങ്ങ മുതൽ കറിവേപ്പില വരെയുള്ളവ ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം. അതുകഴിഞ്ഞ് കുറച്ചു മുളക്, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് വറുത്ത് തണുത്തശേഷം അരച്ചെടുക്കുക. മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ, മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച് അരിഞ്ഞ ഉള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നിറം മാറുന്നതുവരെ വഴറ്റണം. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റി വെള്ളം ഒഴിച്ച് അരച്ച തേങ്ങാപേസ്റ്റ് ചേർത്ത് നന്നായി തിളപ്പിക്കുക, എന്നിട്ട് മീൻ ഇട്ടു മൂടി വച്ച് ഏകദേശം 15 മിനിറ്റ് വേവിക്കുക, ഇടയ്ക്കിടെ ചട്ടി ഇളക്കി ഗ്രേവി കട്ടിയാകുന്നതുവരെ തിളപ്പിച്ചു വാങ്ങാം.
















