ചേരുവകൾ – പനീർ 200 ഗ്രാം ചെറിയ കഷണങ്ങളാക്കിയത്, മാങ്ങ ചതുരത്തിൽ അരിഞ്ഞത് ഒരെണ്ണം, വെളിച്ചെണ്ണ 3ടേബിള്‍ സ്പൂണ്‍, കടുക് അര ടീസ്പൂണ്‍, കറിവേപ്പില കുറച്ച്, സവാള ഒരെണ്ണം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍, തക്കാളി ഒരെണ്ണം, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍, മുളകുപൊടി ഒരു ടീസ്പൂണ്‍, ഉപ്പു പാകത്തിന്, തേങ്ങാപ്പാൽ അരക്കപ്പ്.
തയാറാക്കുന്ന വിധം:- പനീർ വറുത്തെടുക്കുക. കുറച്ച് മാങ്ങ അൽപം തേങ്ങാപ്പാലൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് കറിവേപ്പില, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി തക്കാളിയും ചേർത്ത് നന്നായി ഇളക്കണം. ശേഷം മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.
അതുകഴിഞ്ഞ് അരച്ച മാങ്ങയും അരിഞ്ഞ മാങ്ങയും ഉപ്പും തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കണം. നന്നായി തിളച്ചു വരുമ്പോൾ പനീറും ചേര്‍ത്ത് തിളപ്പിച്ചു വാങ്ങാം.
















