ചേരുവകൾ:- ചെമ്മീൻ കാൽ കിലോ, തേങ്ങാ അര മുറി, മുളകുപൊടി 4 ടേബിൾ സ്പൂൺ, മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 20 ഗ്രാം, ഉപ്പു പാകത്തിന്, വാളൻപുളി 100ഗ്രാം, ഉള്ളി 50ഗ്രാം, കുരുമുളകുപൊടി 20 ഗ്രാം.
തയാറാക്കുന്ന വിധം:- വൃത്തിയാക്കിയ ചെമ്മീനിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്തിളക്കി പുളിവെള്ളം ഒഴിച്ചു നന്നായി യോജിപ്പിക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ വറുത്തെടുക്കണം. അതേ പാനിൽ ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി തേങ്ങ ചിരകിയത് ഇട്ടിളക്കി ചെമ്മീനും കറിവേപ്പിലയും കുരുമുളകു പൊടിയും ചേർത്ത് ഉരുട്ടി എടുക്കാം.
















