പനീർ കബാബ്
ആവശ്യമായ ചേരുവകൾ – പനീർ 200 ഗ്രാം, ഉരുളക്കിഴങ്ങ് 200 ഗ്രാം, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 20 ഗ്രാം, മുളകുപൊടി 4 ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ജീരകപ്പൊടി 2ടീസ്പൂൺ, ഗരംമസാല 2ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, കാപ്‌സിക്കം 30 ഗ്രാം, സവാള 75 ഗ്രാം, കറിവേപ്പില ഒരു തണ്ട്, മൈദ 50 ഗ്രാം, റൊട്ടിപ്പൊടി ആവശ്യത്തിന്.
തയാറാക്കുന്ന വിധം:- ബൗളിൽ പനീറും വേവിച്ചുടച്ച ഉരുളക്കിഴങ്ങും നന്നായി മിക്സ് ചെയ്ത് ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് മുതൽ ഉപ്പു വരെയുള്ളവ ചേർത്തു യോജിപ്പിക്കുക. പാനിൽ അരിഞ്ഞ കാപ്‌സിക്കവും സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി ചെറിയ കബാബ് രൂപത്തിലാക്കണം. മൈദയിൽ വെള്ളമൊഴിച്ച് കുഴമ്പുരൂപത്തിലാക്കി ഓരോ കബാബും മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി ആകൃതി വരുത്തണം. ശേഷം പാനിൽ എണ്ണ ചൂടാക്കി കബാബുകൾ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.
















