ചേരുവകൾ:-കോഴി അര കിലോ, ഉപ്പു പാകത്തിന്, മഞ്ഞൾപൊടി അര ടീസ്പൂൺ, വെളിച്ചെണ്ണ ഒന്നര ടീസ്പൂൺ, കടുക് ഒരു ടീസ്പൂൺ, പച്ചമുളക് 3 എണ്ണം, കറിവേപ്പില 2 തണ്ട്, ഉണക്കമുളക് 2 എണ്ണം, തക്കാളി 2 എണ്ണം
വെള്ളം ആവശ്യത്തിന്, മുളകുപൊടി 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ, കുരുമുളക് ഒന്നര ടീസ്പൂൺ, മല്ലിയില 50 ഗ്രാം.
തയാറാക്കുന്ന വിധം – കോഴി ചെറുതായി അരിഞ്ഞു നന്നായി കഴുകി അൽപം ഉപ്പും മഞ്ഞൾപൊടിയും പുരട്ടി 10 മിനിറ്റ് വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഉള്ളിമുതൽ ഉണക്കമുളകു വരെയുള്ളവ ചേർത്തു വഴറ്റണം. ശേഷം അരിഞ്ഞ തക്കാളി ഇട്ട് നന്നായി വഴറ്റി മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി ചേർത്ത് വീണ്ടും വഴറ്റി കോഴി ചേർത്ത് നല്ലതുപോലെ ഇളക്കി കുറച്ചു വെള്ളം ഒഴിച്ചു വേവിക്കണം. വെന്തു വരുമ്പോൾ കൂടുതൽ വെള്ളം ചേർത്ത് രസം പോലെ ആക്കി ഉപ്പും കുരുമുളക് പൊടിയും ഇട്ട് തിളപ്പിക്കുക. മല്ലിയിലയും കറിവേപ്പിലയും ചേർത്തു വാങ്ങിവയ്ക്കാം.
















