ചേരുവകൾ
സേമിയ വറുത്തത് 50 ഗ്രാം, മാതളനാരങ്ങ ഒരെണ്ണം, ആപ്പിൾ അരിഞ്ഞത് ഒരെണ്ണം, ഏത്തപ്പഴം ഒരെണ്ണം, പഞ്ചസാര 2 ടേബിൾ സ്പൂൺ, പാൽ ഒരു ലീറ്റർ, കണ്ടൻസ്ഡ് മിൽക്ക് അരക്കപ്പ്, സേമിയ വറുത്തത് 50 ഗ്രാം, നെയ്യ് ആവശ്യത്തിന്, ഏലയ്ക്ക ഒരു നുള്ള്, പൈനാപ്പിൾ ചെറിയ കഷണങ്ങളക്കിയത് അരക്കപ്പ്, കശുവണ്ടി 10 എണ്ണം,
ഉണക്കമുന്തിരി 10 എണ്ണം, പിസ്താ 10 എണ്ണം, ബദാം 10 എണ്ണം
തയാറാക്കുന്ന വിധം:- പാത്രത്തിൽ അരിഞ്ഞ പഴങ്ങളും പഞ്ചസാരയും ചേർത്ത് വെള്ളം ഒഴിച്ചു തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. പാലിൽ അരക്കപ്പ് വെള്ളമൊഴിച്ചു തിളപ്പിച്ച് സേമിയ ചേർത്തശേഷം ചെറുതീയിൽ നന്നായി ഇളക്കി വേവിക്കണം. നന്നായി തിളച്ചു കഴിഞ്ഞാൽ പകുതി ഡ്രൈ ഫ്രൂട്സും ആവശ്യത്തിന് പഞ്ചസാരയും
ചേർക്കുക. പായസം കുറുകി വരുമ്പോൾ തീയണച്ച് ഏലയ്ക്കാപ്പൊടി, കണ്ടൻസ്ഡ് മിൽക്ക്, വേവിച്ച പഴങ്ങൾ എന്നിവ ചേർത്ത് തണുത്തുകഴിയുമ്പോൾ ബാക്കിയുള്ള ഫ്രൂട്സ് നെയ്യിൽ വറുത്തു ചേർക്കാം.
















