ചേരുവകൾ
ക്യാരറ്റ് ചിരകിയത് 2 കപ്പ്, നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍, പാല്‍ രണ്ടു കപ്പ്, പഞ്ചസാര അരക്കപ്പ്, കുങ്കുമം നാല് ഇതള്‍, ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍, മിൽക്ക് മെയ്ഡ് 50 ഗ്രാം, കശുവണ്ടി 8 എണ്ണം.
തയാറാക്കുന്ന വിധം:- പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്തു ചൂടാക്കി ക്യാരറ്റ് ചേര്‍ത്ത് ചെറുതീയിൽ10 മിനിറ്റ് വഴറ്റുക.അതിനുശേഷം ഒരു കപ്പ് പാല്‍ ഒഴിച്ച് ചെറുചൂടില്‍ തിളപ്പിക്കണം. ക്യാരറ്റ് വെന്തു കഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്ത് അഞ്ചു മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ പാലിൽ കുങ്കുമപ്പൂ ചേര്‍ത്ത് ക്യാരറ്റ് മിശ്രിതത്തിൽ ഒഴിക്കുക. ശേഷം അരക്കപ്പ് പാല്‍, ഏലയ്ക്കാപ്പൊടി, മിൽക്ക് മെയ്ഡ് എന്നിവ ചേര്‍ത്തു തിളപ്പിച്ച് കട്ടിയായി വരുമ്പോള്‍ ബാക്കിയുള്ള പാല്‍ കൂടി ഒഴിച്ച് തീ ഓഫാക്കുക. ചട്ടിയില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയിട്ടു വഴറ്റി പായസത്തിലേക്കു ചേര്‍ക്കാം.
















