എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. കുട്ടിയെ നാളെ പുലർച്ചെ വെന്റിലേറ്ററിൽ നിന്ന് മാറ്റും. ഇന്ന് പുലർച്ചെ 6.30 നാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. മസ്തിഷ്കമരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 18 കാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്ക് മാറ്റിവെച്ചത്. ഇന്ന് പുലർച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ 6.30 നായിരുന്നു പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് ഡോ. ജേക്കബ് എബ്രഹം പറഞ്ഞു. നാളെ പുലർച്ചെ വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ ഐ സിയുവിലേക്ക് മാറ്റും.
അപകടത്തിൽ മരിച്ച ബിൽജിത്തിന്റെ കരൾ, ചെറുകുടൽ എന്നിവ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിക്ക് മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. മൂന്ന് വർഷമായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയിൽ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയിൽ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.
STORY HIGHLIGHT : Heart surgery; 13-year-old’s health condition satisfactory
















