പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ കോൺഗ്രസിന്റെ ഡീപ് ഫെയ്ക്ക് വീഡിയോയിൽ പൊലീസ് കേസ്. കോൺഗ്രസ് നേതാക്കളെ പ്രതിച്ചേർത്താണ് പൊലീസ് കേസെടുത്തത്. വിഡിയോ പ്രചരിപ്പിച്ചതിനാണ് നടപടി. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ നിർമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി.
ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. എന്നാൽ വീഡിയോയെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും, അതിൽ ആരും പ്രധാനമന്ത്രിയുടെ അമ്മയെ അനാദരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചിരുന്നു.
STORY HIGHLIGHT : Deepfake video against PM and mother; Case registered against Congress leaders
















