സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളിലെത്തി കുളിച്ചിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂൾ ആരോഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാംപിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 പേർക്ക് രോഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോ എന്നു കേരളം പരിശോധിക്കുന്നുണ്ട്.
STORY HIGHLIGHT : amoebic-meningoencephalitis-17-year-old-boy-diagnosed
















