കൊല്ലങ്കോട് വൈറൽ ആയ അയ്യപ്പേട്ടന്റെ കടയെക്കുറിച്ച് നകേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വിശേഷം ആ കടയെ കുറിച്ചാണ്. വിനീത് ശ്രീനിവാസൻ പ്രശസ്തമാക്കിയ ഒരു കട. പാലക്കാടിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ കട, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രേമികൽ ഇവിടെ എത്തുന്നുണ്ട്.
അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ട കൊല്ലങ്കോട്ടിലേക്കുള്ള യാത്രയിലാണ് നിങ്ങൾ എങ്കിൽ ഒരിക്കലെങ്കിലും ഈ കട ഒന്ന് സന്ദർശിക്കേണ്ടതാണ്. നല്ല വാഴയിലയിൽ വിളമ്പുന്ന ഊണ്, അത് ആസ്വദിക്കാൻ എത്തുന്ന ഒരുപാട് പേരുണ്ട്. ഞാറാഴ്ച ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 11.30 മുതൽ ഊണ് വിളമ്പാൻ തുടങ്ങും. ഭക്ഷണം കഴിയുന്നതുവരെ ഇതുണ്ടാകും.
സ്പെഷ്യൽ ആയി ചിക്കൻ, ബീഫ്, മീൻ എന്നിവയാണ്. മീൻ ഫ്രൈ, ബീഫ് കറി, ബീഫ് ചില്ലി, ചിക്കൻ ഫ്രൈ, ചിക്കൻ ചില്ലി ഇത്രയുമാണ് മെയിൻ സ്പെഷ്യൽ ഐറ്റംസ്. ഇലയിട്ട് ചോറ് വിളമ്പി, സാമ്പാർ, മീൻ കറി എന്നിവ വിളമ്പും. ശേഷം പപ്പടം, പുളിയിഞ്ചി, കൂട്ടുകറി, തോരൻ, മധുരക്കറി, അവിയൽ എന്നിവയും വിളമ്പും. പായസവും ഉണ്ട്, രസം വേണ്ടവർക്ക് രസവും മോര് വേണ്ടവർക്ക് മോരും ഉണ്ട്.
നിങ്ങൾ ഒരു കേരളീയ ഭക്ഷണരീതികളുടെ ആരാധകനാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ പട്ടികയിൽ ചേർക്കാൻ അടുത്ത ഭക്ഷണസ്ഥലം തിരയുകയാണെങ്കിൽ, അയ്യപ്പേട്ടന്റെ കട തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ഈ സ്ഥലത്തെ ഇത്രയധികം സവിശേഷമാക്കിയത് മറ്റാരും അല്ല, മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിനീത് ശ്രീനിവാസൻ തന്നെയാണ്.
ഇനങ്ങളുടെ വില
1. മിനി സദ്യ: 50 രൂപ
2. ചിക്കൻ ചില്ലി: 50 രൂപ
3. ബീഫ് റോസ്റ്റ്: 50 രൂപ
ഫോൺ നമ്പർ: 9562998759
വിലാസം: അയ്യപ്പേട്ടൻ്റെ കട, കൊല്ലങ്കോട്, പാലക്കാട്
















