ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഒരു കിടിലൻ കോഴിക്കറി ഉണ്ടാക്കിയാലോ? നല്ല നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഒരു കോഴിക്കറി. നല്ല നാടൻ കേരള കോഴിക്കറി. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കോഴി (ചെറിയ കഷണങ്ങളാക്കിയത്) – ഒരു കിലോ
- സവാള (ചെറുതായി അരിഞ്ഞത്) – 250 ഗ്രാം
- പച്ചമുളക് – (വട്ടത്തില്‍ മുറിച്ചത്) – അഞ്ച് എണ്ണം
- ഉള്ളി (ചെറുതായി അരിഞ്ഞത്) – നാല് എണ്ണം
- ഇഞ്ചി – രണ്ട് കഷണം
- വെളുത്തുള്ളി – ആറ്‌അല്ലി
- (2 പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെവ്വേറെ ചതയ്‌ക്കുക)
- മല്ലിപ്പൊടി – ഒരു ടേബിള്‍സ്‌പൂണ്‍
- കുരുമുളകുപൊടി – അര ടേബിള്‍ സ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
- കുരുമുളക് – നാല് എണ്ണം
- ഗ്രാമ്പൂ – നാല്‌എണ്ണം
- കറുവാപ്പട്ട – രണ്ട് കഷണം
- പെരുംജീരകം – അരടീസ്‌പൂണ്‍
- (കുരുമുളക്, ഗ്രാമ്പൂ, കറുവാപ്പട്ട, പെരുംജീരകം എന്നിവ നന്നായി അരയ്‌ക്കുക)
- കശകശ (കുതിര്‍ത്ത് അരച്ചത്) – രണ്ട് ടേബിള്‍സ്‌പൂണ്‍
- വെളുത്തുള്ളി ചതച്ചത് -ഒന്ന്
- തേങ്ങ (രണ്ടാംപാലും മൂന്നാം പാലും എടുക്കുക) – ഒരു മുറി
- ഉപ്പ് – പാകത്തിന്
- വിനാഗിരി – പാകത്തിന്
- ഡാല്‍ഡ/ എണ്ണ – ആവശ്യത്തിന്
- കിഴങ്ങ് (തൊലികളഞ്ഞ് ചെറിയ
- കഷണങ്ങളാക്കിയത്) – അരക്കിലോ
- തക്കാളി (കഷണങ്ങളാക്കിയത്) -രണ്ട്‌എണ്ണം
തയാറാക്കുന്ന വിധം
കഷണങ്ങളാക്കിയ കോഴിയില്‍ ഉപ്പ്, കുരുമുളക്, ഇറച്ചി മസാല, മഞ്ഞള്‍പ്പൊടി, വിനാഗിരി ചേര്‍ത്ത് അരമണിക്കൂര്‍വയ്‌ക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച് പകുതി സവാള ഇട്ട് വഴറ്റുക. വാടുമ്പോള്‍ സവാള കോരി മാറ്റുക. എണ്ണയിലേക്ക് ബാക്കി സവാള, ചതച്ച പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ഇട്ട് വഴറ്റുക. ശേഷം അരച്ച മസാല, വെളുത്തുള്ളി, മല്ലിപ്പൊടി ചേര്‍ത്ത് മൂപ്പിക്കുക. ബ്രൗണ്‍നിറം ആകുമ്പോള്‍ കോഴിക്കഷണങ്ങളിട്ട് വഴറ്റുക. രണ്ടാംപാലും മൂന്നാംപാലും ഒഴിച്ച് ഇറച്ചി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ കിഴങ്ങ് ചേര്‍ക്കുക. വെന്തു കുറുകുമ്പോള്‍ കശകശ പാലില്‍ കലക്കി ചേര്‍ക്കുക. വഴറ്റിയ സവാള, കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. പത്തുമിനിറ്റ് തിളപ്പിക്കുക. തക്കാളിയും ഒന്നാംപാലും ചേര്‍ത്ത് വാങ്ങുക.
















