ഇന്നൊരു സ്പെഷ്യൽ സാലഡ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കാരറ്റ് സാലഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ് – ഒന്ന്
- സവാള – ഒന്ന്
- പച്ചമുളക് – ഒന്ന്
- നാരങ്ങാനീരു – 1/2 -1 റ്റീസ്പൂൺ
- ഉപ്പ് – ആവശ്യത്തിനു
- കറിവെപ്പില – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ചീകി എടുക്കുക, അതിലെക്ക് ഒരു ചെറിയ സവാള, പച്ചമുളക് ഇവ ചെറുതായി കുനുകുനെന്ന് അരിഞു ചേർക്കുക. പാകത്തിനു ഉപ്പും, നാരങ്ങാനീരും ചേർത്ത് കൈ കൊണ്ട് നന്നായി ഞെരുടി യോജിപ്പിച്ച് അങ്ങ് മാറ്റി വച്ചെക്കുക. കഴിക്കുമ്പോൾ നോക്കിയാൽ മതി. അല്പം കറിവേപ്പില കൂടി ചേർക്കാം.
















