ഒരു കിടിലൻ അച്ചാർ ഉണ്ടാക്കിയാലോ? നല്ല കീടിലാണ് സ്വാദിൽ തയ്യാറാക്കാവുന്ന പാവയ്ക്ക അച്ചാർ റെസിപ്പി നോക്കാം. അതും ഒട്ടും കയ്പ്പില്ലാതെ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കയ്പക്ക/ പാവക്ക
- നല്ലെണ്ണ
- കടുക്
- ഇഞ്ചി
- പച്ചമുളക്
- വെളുത്തുള്ളി
- ഉലുവ
- കായം
- ജീരകം
- കോല്‍പുളി
- മുളകുപൊടി
- ഉപ്പും
തയ്യാറാക്കുന്ന വിധം
കയ്പക്ക/ പാവക്ക ചെറുതായി അരിഞ്ഞ് നല്ലെണ്ണയില്‍ വറുത്തു കോരുക. ബാക്കി വരുന്ന എണ്ണയില്‍ കടുക് പൊട്ടിച്ചതിനുശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് ചേർത്തു വഴറ്റുക. ബ്രൗൺ നിറമാകുമ്പോള്‍ ഉലുവ, കായം, ജീരകം ഇത്യാദി പൊടികള്‍ ചേർത്തു വീണ്ടും ഇളക്കുക. കോല്‍പുളി പിഴിഞ്ഞത് ഒഴിച്ച് തിളപ്പിക്കുക, ശേഷം മുളകുപൊടി ഇടുക. വറുത്തു വച്ച കയ്പക്കയും ഉപ്പും ചേർത്തു ഇളക്കി ഇറക്കുക.
















