കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി പി.കെ. ഫിറോസ്. “പച്ചക്കളം പറയാൻ എങ്ങനെ സാധിക്കുന്നു?” എന്ന് അദ്ദേഹം ജലീലിനോട് ചോദിച്ചു. യുഡിഎഫ് ഭരണകാലത്താണ് ക്രമക്കേട് നടന്നതെന്നും, അതിനാൽ അതിന് ഉത്തരവാദി കോൺഗ്രസ് നേതാക്കളാണെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ജലീൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെയാണ് ഫിറോസ് ചോദ്യം ചെയ്തത്. ഇതിനെല്ലാം മറുപടി പറയേണ്ടത് സി. മമ്മൂട്ടിയാണെന്ന് ജലീൽ പറയുന്നു. ഭൂമി ഏറ്റെടുക്കാൻ സഹായിച്ചത് സി. മമ്മൂട്ടിയാണെന്ന പച്ചക്കള്ളം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഭൂമിയേറ്റെടുപ്പിൽ ക്രമക്കേടുകൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി സി. മമ്മൂട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് എന്റെ കൈവശമുള്ളത്- ഫിറോസ് വ്യക്തമാക്കി.
















